മാവോവാദികള്‍ എന്തിനാണ് സമരത്തിനെത്തിയതെന്ന് പൊലീസ് ഗൗരവമായി അന്വേഷിക്കണം. ജനങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാക്കാതെ നടപ്പിലാക്കുന്ന പദ്ധതിയെ എതിര്‍ക്കാനായി എം കെ രാഘവനും മുനീറുമൊക്കെ നുണകളുടെ മാലിന്യം തളളുകയാണ്
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. ആവശ്യമെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി സുരക്ഷയൊരുക്കുമെന്നും പി മോഹനന്‍ വ്യക്തമാക്കി. വിവാഹത്തെ തുടര്‍ന്ന് പ്രദേശത്ത് പാര്‍ട്ടിക്കെതിരെ പ്രചരണം നടക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരെയും പറഞ്ഞ് തെറ്റിധരിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പാര്‍ട്ടി വിശദീകരണ യോഗം നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും പി മോഹനന്‍ പറഞ്ഞു.
2015 ല്‍ വടകരയില്‍ നടന്ന സമ്മേളനത്തിലാണ് പി മോഹനന്‍ ആദ്യമായി സെക്രട്ടറിയാകുന്നത്. ടി പി വധക്കേസ് പ്രതിയാണെന്ന് ആരോപിച്ച് രണ്ട് വര്‍ഷത്തോളം പി മോഹനന്‍ ജയിലിലായിരുന്നു. കേസ് അന്വേഷണത്തില്‍ നിരപരാധിത്വം തെളിഞ്ഞതോടെ പി മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു.